
വനവാതുക്കര: ഭക്തജനങ്ങളുടെ സഹകരണത്തോടെ ഒന്നര കോടിയോളം രൂപാ മുടക്കി നവീകരിച്ച ശ്രീമഹാദേവ ക്ഷേത്രത്തിൻ്റെയും സർപ്പപ്രതിഷ്ഠ, ഉപദേവാ പ്രതിഷ്ഠകൾ എന്നിവയുടെ സമർപ്പണവും 24 മുതൽ വിവിധ പൂജാവിധികളോടെ ആരംഭിച്ച് 29 ന് സമാപിക്കും. ഇന്ന് (24 ന്) രാവിലെ 6 മുതൽ അഖണ്ഡനാമജപം ,സ്വയംഭു ലിങ്കത്തിൽ ചൈതന്യ നവീകരണവും അഷ്ടബന്ധകലശവും, 25 മുതൽ 29 വരെ വിശേഷാൽ പൂജകൾ എന്നിവ നടക്കും.
29-ന് രാവിലെ 7.05നും 7.40നും മദ്ധ്യേ മഹാദേവ ക്ഷേത്രത്തിൽ അഷ്ടബന്ധക്രിയ അനുബന്ധക്രിയകൾ നടക്കും.
തുടർന്ന് മഹായക്ഷിപ്രതിഷ്ഠകൾ ബ്രഹ്മരക്ഷസ് പ്രതിഷ്ഠകൾ സർപ്പ പ്രതിഷ്ഠകളോട് നടക്കുന്ന പൂജകളോടെ സമർപ്പണം തുടർന്ന്
രാവിലെ 9.30ന്
സോപാന സംഗീതം, 10, 30 ന്
സാംസ്കാരിക സമ്മേളനം കരയോഗം പ്രസിഡൻ്റ് മോഹനൻ വല്യ വീട്ടിൽ സ്വാഗതം പറയും,
എൻ എസ് എസ് യൂണിയൻ അഡ്ഹോക് കമ്മറ്റി ചെയർമാൻ ആർ.അജിത്കുമാർ അധ്യക്ഷനാകും. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവക്ഷേത്രസമർപ്പണം - പൂജനീയ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് (മഹാമണ്ഡലേശ്വർ ) നിർവ്വഹിക്കും.
അനുഗ്രഹ പ്രഭാഷണം തന്ത്രി
കുഴിക്കാട്ടില്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട്. മുഖ്യ പ്രഭാഷണം :സരിത അയ്യർ ( പ്രൊഫ: ഏറ്റുമാനൂരപ്പൻ കോളേജ്), തുടർന്ന് സാംസ്കാരിക സാമൂഹ്യ രംഗത്തെ നേതാക്കൾ ആശംസ അർപ്പിക്കും.
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ
പ്രസിഡൻ്റ് മോഹനൻ വലിയ വീട്ടിൽ, വൈസ് പ്രസി: ബിജു ചെറിയാൽത്തറ, സെക്രട്ടറി മോഹനൻ പിള്ള -മനീഷ് ഭവൻ, ജോ: സെക്രട്ടറി മുരളീധരൻ നായർ - മാനസ് ,കമ്മറ്റിയംഗം രാധാകൃഷ്ണപിള്ള - വടക്കേപുരയിൽ എ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.










